ഐഎൻഎസ് ദ്രോണാചാര്യയിൽ പരീക്ഷണ വെടിവെയ്പ്; ജാഗ്രത

മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും തീരദേശവാസികളും മുൻകരുതൽ ജാഗ്രത പാലിക്കണെമന്നും മുന്നറിയിപ്പിൽ പറയുന്നു
ഐഎൻഎസ് ദ്രോണാചാര്യയിൽ പരീക്ഷണ വെടിവെയ്പ്; ജാഗ്രത

തിരുവനന്തപുരം: ഐഎൻഎസ് ദ്രോണാചാര്യയിൽ പരീക്ഷണ വെടിവെയ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന.

ഈ മാസം 8,12,15,19,22,26,29 തീയതികളിലും ഫെബ്രുവരി 2,5,9,12,16,19,23,26 തീയതികളിലും മാർച്ച് 1,4,8,11,15,18,22,25,29 തീയതികളിലുമാണ് പരീക്ഷണ വെടിവെയ്പ് നടക്കുന്നത്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും തീരദേശവാസികളും മുൻകരുതൽ ജാഗ്രത പാലിക്കണെമന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com