നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

നിലവിൽ 498 പേരാണ് സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിലുള്ളത്
test result negative of woman on contact list deceased in malappuram

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

representative image

Updated on

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. അതേസമയം നിലവിൽ 498 പേരാണ് സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിലുള്ളത്.

ഇതിൽ 203 പേരും മലപ്പുറത്ത് നിന്നുമാണ്. സെപ്റ്റംബർ വരെ നിപ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ‍്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.

പരപ്പനങ്ങാടി സ്വദേശിനിയായ 78കാരിയായിരുന്നു മരിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീയായതിനാൽ സംസ്കാര ചടങ്ങുകൾ ആരോഗ‍്യവകുപ്പ് തടഞ്ഞിരുന്നു. പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് ആരോഗ‍്യവകുപ്പ് വ‍്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com