

ടി.ജി. മോഹൻദാസ്
തിരുവനന്തപുരം: ടി.ജി. മോഹന്‍ദാസിന്‍റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി. അവധി ദിവസം നോക്കി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും അപലപനീയമാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്‍റെ പ്രതികരണം.
കേരളത്തിലെ മതമൗലിക വാദികളുടെ കൈയടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സർക്കാരിന്‍റെ ഈ നീക്കമെന്നും അദ്ദേഹം വിമർശിച്ചു.
മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നതെന്നും സുരേഷ് അഭിപ്രായപ്പെട്ടു.