സമരക്കാർ‌ക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി. മോഹൻദാസിനെതിരേ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തി
tg mohandas controversial remarks neet protest probe

ടി.ജി. മോഹൻദാസ്

Updated on

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരണെന്നും വെടിവച്ച് കൊല്ലണമായിരുന്നെന്നുമുള്ള ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്‍റെ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. സൈബർസെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല.

എഐവൈഎഫ് സംസ്ഥന സെക്രട്ടറി ടി.ടി. ജിസ്മോന്‍റെ പരാതിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ എന്നീ സംഘടനകളും പരാതിനൽകിയിരുന്നു. മോഹൻദാസിനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

അതേസമയം, മോഹൻദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തി. അദേഹം നേതൃത്വത്തിന്‍റെ ഭാഗമല്ലെന്നും ആർഎസ്എസിന്‍റെ അഭിപ്രായമല്ല ഇതെന്നുമാണ് നേതത്വം നൽകുന്ന വിശദീകരണം. മോഹൻദാസിനെതിരേ വ്യാപക വിമർശനമുയർന്നതോടെയാണ് ആർഎസ്എസും അദ്ദേഹത്തെ തള്ളി രംഗത്തെത്തിയത്.

മോഹൻദാസിന്‍റെ പ്രതികരണം ഇങ്ങനെ...

പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുനൽകണം. അവിടെ ബാലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കും. ശവങ്ങൾ കുന്നുകൂടും. ദൈവം സഹായിച്ച് ബലാത്സംഗങ്ങൾക്ക് പരാതിയുണ്ടാവില്ല.

കാരണം ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവർ. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളും ധാരാളമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയുണ്ട്. മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടന്മാരെല്ലാം ഈ പരിപാടി ഇഷ്ടപ്പെടുന്നതാണ്.

എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ ഞാൻ വെടിവച്ച് കൊന്നേനെ. ജന്തർ മന്തർ പരിസരത്ത് 4 സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെടും. പോയില്ലെങ്കിൽ വെടിവയ്ക്കും. ആളുകൾ ചിതറിയോടും. ചിലർ മരിക്കും. ചിലർ വികലാംഗരാവും. ഏകദേഹം 4 മണിക്കൂർ കൊണ്ട് രംഗം ശാന്തമാവും. എന്നിട്ട് ശവങ്ങൾ പെറുത്തി ആശുപത്രിയിലാക്കും.

logo
Metro Vaartha
www.metrovaartha.com