''പ്രകാശ് ജാവദേക്കർ ഇപിയെ വന്ന് കണ്ട് ഒരു സീറ്റിന് സഹായം തേടി, പകരം ലാവലിൻ കേസിലടക്കം ഒത്തു തീർപ്പ്, പക്ഷേ...'', ടി.ജി. നന്ദകുമാർ

പ്രകാശ് ജാവദേക്കർ വരുമെന്ന് ഞാൻ ഇപിയെ അറിയിച്ചിരുന്നില്ല. അതിനാൽ തന്നെ ചർച്ചയിൽ ഇപിക്ക് മുൻ ധാരണകളൊന്നുമുണ്ടായിരുന്നില്ല
EP Jayarajan| Prakash Javadekar
EP Jayarajan| Prakash Javadekar
Updated on

കൊച്ചി: ഇ.പി. ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ നേരിട്ടെത്തി കണ്ടിരുന്നെന്ന വെളിപ്പെടുത്തലുമായി ടി.ജി. നന്ദകുമാർ. ഇടത് മുന്നണിയുടെ സഹായത്തോടെ കേരളത്തിൽ ഒരു സീറ്റെന്ന ആവശ്യവുമായാണ് പ്രകാശ് ജാവദേക്കറെത്തിയതെന്നും എന്നാൽ ഇ.പി. സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു.

''ബിജെപി സഹായിച്ചാൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവുമെന്ന് പ്രകാശ് ജാവദേക്കർ ഇ.പി. ജയരാജനോട് പറഞ്ഞു. പകരമായി ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്യാമെന്ന് ഉറപ്പു നൽകി. എന്നാൽ തൃശൂർ സിപിഐ സീറ്റായതിനാൽ ഇപി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ഘട്ട ചർച്ച പരാജയമായിരുന്നു. പ്രകാശ് ജാവദേക്കർ വരുമെന്ന് ഞാൻ ഇപിയെ അറിയിച്ചിരുന്നില്ല. അതിനാൽ തന്നെ ചർച്ചയിൽ ഇപിക്ക് മുൻധാരണകളൊന്നുമുണ്ടായിരുന്നില്ല. അല്ലാതെ ഇപി ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല'' നന്ദകുമാർ പറഞ്ഞു.

എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നൽകിയതെന്നും നന്ദകുമാർ പറഞ്ഞു. ആ പണമാണ് തിരികെ കിട്ടാത്തതെന്നും ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കൈവശം അന്യായമായി ഉണ്ടായിരുന്ന ഭൂമിയാണ് തന്നോട് വിൽക്കാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ശോഭ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകിയെങ്കിലും അതിന് മറുപടി നൽകിയില്ല. ഇവർക്കൊപ്പമുളള മോഹൻദാസാണ് ഇതിന് പിന്നിലുളളതെന്നും അദ്ദേഹം പറഞ്ഞു. മോഹൻദാസിന്‍റെ ഭാര്യ പ്രസന്നതയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അവരുടെ സമ്മതമില്ലാതെ ശോഭ വിൽക്കാൻ ശ്രമിച്ചതെന്നും ശോഭാ സുരേന്ദ്രന്‍റെ സംരക്ഷക ഭർത്താവാണ് മോഹൻദാസെന്നും നന്ദകുമാർ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com