ക്രൂര പീഡനം; ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

അഞ്ച് വയസുള്ള കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് അധ്യാപിക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു
palakkad stepmom arrested

ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

Updated on

പാലക്കാട്: അഞ്ചു വയസുള്ള കുട്ടിയെ പൊള്ളലേൽപ്പിച്ച രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്‌. കഞ്ചിക്കോട് താമസമാക്കിയ നേപ്പാൾ സ്വദേശി നൂർ നാസറാണ് (35) അറസ്റ്റിലായത്.

നൂർ നാസറിന്‍റെ ഭർത്താവ് മുഹമ്മദ് ഇംതിയാസ് ബിഹാർ സ്വദേശിയാണ്. കുടുംബം അഞ്ചുമാസം മുൻപാണ് കഞ്ചിക്കോട് താമസമാക്കിയത്.

ജനുവരി രണ്ടിനാണ് കുട്ടിയെ പൊള്ളൽ ഏൽപ്പിച്ചത്. അങ്കണവാടിയിൽ പഠിക്കാനെത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയപ്പോൾ ശരീരത്തിലെ പാടുകൾ കണ്ട് അധ്യാപിക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അമ്മ ചട്ടുകം ഗ്യാസ് അടുപ്പിൽവെച്ച് ചൂടാക്കി ശരീരത്തിൽവെയ്ക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. തുടർന്ന് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലാക്കി. വ്യാഴാഴ്ച വൈകിട്ടോടെ നൂറിനെ കോടതി ഹാജരാക്കി റിമൻഡ് ചെയ്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com