താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു

ഹൈവേ പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്
thamarasery churam traffic block

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

Updated on

കോഴിക്കോട്: താമരശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് നീളുകയാണ്.

അവധികാലമായതോടെ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്കും, മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് കുരുക്കിന് കാരണം.

താമരശേരി ചുരത്തിൽ പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ ഗതാഗതക്കുരുക്കാണ് താമരശേരി ചുരത്തിൽ അനുഭവപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com