ആസൂത്രണം നടന്നത് രണ്ടാഴ്ച മുമ്പ്; പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ‌ 3 പേർ കൂടി കസ്റ്റഡിയിൽ

ഇവർ പൊയിൽ, താമരശേരി ഭാഗങ്ങളിൽ കറങ്ങി നടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ആസൂത്രണം നടന്നത് രണ്ടാഴ്ച മുമ്പ്; പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ‌ 3 പേർ കൂടി കസ്റ്റഡിയിൽ

കോഴിക്കോട്: താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് 3 പേരെ കസ്റ്റഡിയിലെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 4 ആയി.

കാസർഗോട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രവാസിയെ തട്ടികൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് പരപ്പന്‍ പൊയിൽ, താമരശേരി ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്നവരൊണ് പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ച കാറും അത് വാടകയ്ക്ക് എടുത്തു നൽകിയ യുവാവിനേയും പൊലീസ് ഇന്നലെ പിടികൂടിയിരുന്നു.

ഇവരിൽ നിന്ന് ഷാഫിയെ ബന്ധിയാക്കി വെച്ചിരുക്കുന്ന സ്ഥലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇവർ പൊയിൽ, താമരശേരി ഭാഗങ്ങളിൽ കറങ്ങി നടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com