''തിരുക്കർമ വേളയിൽ വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുന്നവർ ക്രൈസ്തവരായിരിക്കണം'': താമരശേരി അതിരൂപത

താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയാണ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്
thamarassery bishop directive on photo and video shooting in church

താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി

Updated on

താമരശേരി: തിരുക്കർമങ്ങൾ നടക്കുമ്പോൾ ദേവാലായങ്ങളിൽ വീഡിയോയും ഫോട്ടോയും എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യമെന്ന് താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി. 'ദൈവാലായ തിരുക്കർമങ്ങൾ - ഫോട്ടോ ഗ്രാഫേഴ്സിനുള്ള നിർദേശങ്ങൾ' എന്ന തലക്കെട്ടോടെയാണ് നിർദേശം.

''തിരുക്കർമസമയത്ത് ദേവാലയങ്ങളിൽ ഫോട്ടോ അല്ലെങ്കിൽ വീഡിയോ ചിത്രീകരിക്കുന്നവർ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യം. അക്രൈസ്തവരെങ്കിൽ വിശുദ്ധ കുർബാനയെക്കുറിച്ചും തിരുക്കർമങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം. ദൈവാലയങ്ങളുടെ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിച്ചാവണം ദേവാലയത്തിൽ പ്രവേശിക്കേണ്ടത്.'' എന്നീ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com