

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ
കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ജില്ലാ കലക്റ്റർ സർവകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരും. ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം വലിയ സംഘർഷത്തിന് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ഫാക്റ്ററി സന്ദർശിച്ച ശേഷം റിപ്പോർട്ട് നൽകണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ‍്യോഗസ്ഥർക്ക് ശുചിത്വ മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഫാക്റ്ററിക്ക് തീയിട്ടതിനു പിന്നിൽ ഉടമകൾ നിയോഗിച്ച ഗുണ്ടകളാണെന്നാണ് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറയുന്നത്.
സമരത്തിന്‍റെ ഗതി തിരിച്ചുവിടാൻ ഗൂഢാലോചന നടന്നെന്നും റൂറൽ എസ്പി സംഭവ സ്ഥലത്ത് എത്തിച്ചേർന്നതിനു പിന്നാലെയാണ് സ്ഥിതി മാറിയതെന്നും ബാബു കൂട്ടിച്ചേർത്തു.