
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് വ്യാപരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിലായി. പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. സംഭത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. 4 മാസം മുന്‍പ് നവംബർ 22നാണ് തച്ചംപൊയിൽ അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫ് എന്ന വിച്ചി (55) നെ തട്ടിക്കൊണ്ടുപോയത്. 3 രാത്രിയും 2 പകലും ബന്ദിയാക്കി ഉപദ്രവിച്ചശേഷം ആറ്റിങ്ങലിൽ ഉപേക്ഷിക്കുകയായിരുന്നു.
അലി ഉബൈറാനും ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. ഒളിവിലായിരുന്ന ഒന്നാം പ്രതി അലി ഉബൈറാനെ കഴിഞ്ഞ മാസം 22 നാണ് അന്വേഷണ സംഘം പിടികൂടുന്നത്.