തട്ടുകടകൾ തുറക്കരുത്, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും
thamarassery pass new year restrictions

തട്ടുകടകൾ തുറക്കരുത്, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

file image

Updated on

കോഴിക്കോട്: പുതുവത്സരത്തോടനുബന്ധിച്ച് താമരശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നിർദേശം.

ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം മേഖലയിലെ തട്ടുകടകൾ വൈകിട്ട് മുതൽ അടച്ചിടണമെന്നും ആളുകൾ കൂട്ടം കൂടാനോ വാഹനങ്ങൾ‌ അനാവശ്യമായി പാർക്ക് ചെയ്യാനോ പാടുള്ളതല്ലെന്നും നിർദേശമുണ്ട്.

കാഴ്ചകൾ കാണുന്നതിനായി ചുരത്തിലെ വളവുകളിലും വശങ്ങളിലും ആളുകൾ തടിച്ചുകൂടുന്നതും വാഹനങ്ങൾ നിർത്തുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com