'പരീക്ഷാ ഫലം തടഞ്ഞുവച്ചത് നിയമവിരുദ്ധം'; ഷഹബാസ് കൊലക്കേസിൽ ബാലവകാശ കമ്മിഷൻ

വിദ‍്യാർഥികളുടെ പരീക്ഷാ ഫലം മേയ് 18നകം പ്രസിദ്ധീകരിക്കണമെന്ന് ബാലവകാശ കമ്മിഷൻ വ‍്യക്തമാക്കി
thamarassery shahbaz murder case updates

‌മുഹമ്മദ് ഷഹബാസ്

Updated on

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട വിദ‍്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമാണെന്ന് ബാലവകാശ കമ്മിഷൻ. പരീക്ഷാ ഫലം മേയ് 18നകം പ്രസിദ്ധീകരിക്കണമെന്ന് ബാലവകാശ കമ്മിഷൻ വ‍്യക്തമാക്കി.

പരീക്ഷയിൽ ക്രമക്കേട് നടന്നാലേ പരീക്ഷാ ഫലം തടഞ്ഞു വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും, പ്രതി ചേർക്കെപ്പട്ട 6 വിദ‍്യാർഥികളുടെ കാര‍്യത്തിൽ അത്തരം കാര‍്യങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് ബാലവകാശ കമ്മിഷന്‍റെ നിരീക്ഷണം.

പരീക്ഷാ ഫലം തടഞ്ഞു വച്ച നടപടി ബാലവകാശ നിയമത്തിന് എതിരാണെന്നും ഡീബാർ ചെയ്തത് നിയമവിരുദ്ധമാണെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com