കുറ്റാരോപിതരുടെ പരീക്ഷാ ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണം: ഷഹബാസിന്‍റെ കുടുംബം

ഉത്തരവ് പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ട് ഷഹബാസിന്‍റെ പിതാവ് ബാലവകാശ കമ്മിഷന് പരാതി നൽകി
thamarassery shahbaz murder case updates

‌മുഹമ്മദ് ഷഹബാസ്

Updated on

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട വിദ‍്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തു വിടണമെന്ന ബാലവകാശ കമ്മിഷന്‍റെ ഉത്തരവിനെതിരേ ഷഹബാസിന്‍റെ കുടുംബം.

ഉത്തരവ് പിൻവലിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. ഷഹബാസിന്‍റെ പിതാവ് ഇക്ബാൽ ബാലവകാശ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.

വിദ‍്യാർഥികളുടെ എസ്എസ്എൽസി ഫലം വിദ‍്യാഭ‍്യാസ വകുപ്പാണ് നേരത്തെ തടഞ്ഞുവച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ബാലവകാശ കമ്മിഷൻ ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com