Kerala
ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍|Video
തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്
കൊച്ചി: സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. ജയിലിൽ വച്ചാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്.
