
താനൂർ: മലപ്പുറം താനൂർ തൂവൽതീരത്ത് ബോട്ടപകടത്തിൽ 22 പേർ മരിച്ചതുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ബോട്ട് ഉടമ നാസർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
കുറേക്കാലമായി വിദേശത്തായിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം നടത്തിയാണ് ബോട്ട് സർവീസ് നടത്തിയതെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നും ആരോപണമുണ്ട്.