തസ്ലീമ നസ്റീന്റെ കഥകളുടെ സമാഹാരം ചുംബൻ പ്രകാശനം ചെയ്തു

പുസ്തക പ്രകാശന ചടങ്ങിന് ശേഷം തസ്ലീമ നസ്റീനുമായി കേരള ക്ലബ്ബ് സാഹിതീസഖ്യത്തിൽ സംവാദവും നടന്നു
തസ്ലീമ നസ്റീന്റെ കഥകളുടെ സമാഹാരം ചുംബൻ പ്രകാശനം ചെയ്തു

ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീൻ രചിച്ച കഥകളുടെ സമാഹാരം ചുംബൻ പ്രകാശനം ചെയ്തു. ഡൽഹി കേരള ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എ. ജെ. ഫിലിപ്പ് പുസ്തകത്തിന്റെ ആദ്യ കോപ്പി കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥിന് നൽകയാണ് പ്രകാശനം നിർവ്വഹിച്ചത്.

ലീല സർക്കാരാണ് പുസ്തകം മലയാളത്തിലേയ്ക്ക് തർജജിമ ചെയ്തത്. പുസ്തക പ്രകാശന ചടങ്ങിന് ശേഷം തസ്ലീമ നസ്റീനുമായി കേരള ക്ലബ്ബ് സാഹിതീസഖ്യത്തിൽ സംവാദവും നടന്നു. ചടങ്ങിൽ ഗ്രീൻ ബുക്സ് മാനേജിങ്ങ് ഡയറക്ടർ ഇ.കെ. നരേന്ദ്രൻ, ഡയറക്ടർ സുഭാഷ് പൂങ്ങാട്ട്, കേരള ക്ലബ്ബ് സെക്രട്ടറി കെ. മാധവൻ കുട്ടി, സണ്ണി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com