തട്ടേക്കാട് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു

കോതമംഗലം പൂയംകൂട്ടി റോഡിൽ ഇന്ന് വെള്ളിയാഴ്ച രാവിലെയാണ് സ്കൂട്ടർ യാത്രികനെതിരെ കാട്ടാനയാക്രമണം നടന്നത്
thattekad scooter passenger injured in wild elephant attack
തട്ടേക്കാട് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റുRepresentative Image
Updated on

കോതമംഗലം: തട്ടേക്കാട് വച്ച് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. കോതമംഗലം പൂയംകൂട്ടി റോഡിൽ ഇന്ന് വെള്ളിയാഴ്ച രാവിലെയാണ് സ്കൂട്ടർ യാത്രികനെതിരെ കാട്ടാനയാക്രമണം നടന്നത്.

തട്ടേക്കാട് – പുന്നേക്കാട് റോഡിൽ രാവിലെ സ്കൂട്ടറിൽ കോതമംഗലത്തേക്ക് വരികയായിരുന്ന കുട്ടമ്പുഴ സ്വദേശി കപ്പിലാംമൂട്ടിൽ സജി (56) ക്കാണ് പരുക്കേറ്റത്. വയറിന് സാരമായി പരുക്കേറ്റ സജിയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളി രാവിലെ എട്ടു മണിയോടെ തട്ടേക്കാട് – പുന്നേക്കാട് റോഡിൽ മാവിൻചുവട് എന്ന സ്ഥലത്ത് വച്ച് റോഡിലൂടെ പാഞ്ഞ് വന്ന കുഞ്ഞിനോടൊപ്പം എത്തിയ പിടിയാന ദേഹത്തേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് സജി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com