താഴത്തങ്ങാടി വള്ളംകളി: ശനിയാഴ്ച കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം

താഴത്തങ്ങാടി വള്ളംകളി: ശനിയാഴ്ച കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം
Updated on

കോട്ടയം: നാളെ നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 1 മുതല്‍ കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജങ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.

കുമരകത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംഗക്ഷന്‍, ആര്‍. ആര്‍. ജങ്ഷന്‍ വഴി പോകേണ്ടതാണ്. കുമരകത്ത്നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജങ്ഷനില്‍ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് കവല വഴി പോകേണ്ടതാണ്. ചങ്ങനാശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് കവലയില്‍ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജങ്ഷന്‍ വഴി പോകേണ്ടതാണ്. കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com