സിഎഎ കേസുകൾ പിൻവലിച്ച നടപടി ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.സുരേന്ദ്രൻ

ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു
k surendran
k surendran
Updated on

തിരുവനന്തപുരം: സിഎഎയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാനസർക്കാരിന്‍റെ തീരുമാനം പെരുമാറ്റ ചട്ടലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തതു പക്ഷപാതിത്വമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.ഇതിനെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷവും ഇക്കാര്യത്തിൽ സർക്കാരിനൊപ്പമാണ്. അയ്യപ്പ വിശ്വാസികൾക്ക് വേണ്ടി ശബ്ദിക്കാൻ വിഡി സതീശൻ തയാറാവുന്നില്ല. മുസ്ലീംങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്നുവെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുന്നത്‍?. ഇത് വ്യക്തമായ ചട്ടലംഘനമാണ്. മുസ്ലീംലിങ്ങളെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണെന്ന കള്ളപ്രചരണമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com