

എം. ലിജു
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം. ലിജു. മദ‍്യപിക്കാൻ എത്തുന്നവരുടെ പ്രായ പരിശോധന നിർബന്ധമാണെന്നാണ് മന്ത്രി പറയുന്നത്. അതിനായി ആധാർ കാർഡ് പരിശോധിച്ച് പ്രായം വ‍്യക്തമാക്കണമെന്നും അതിനു ശേഷമെ മദ‍്യം നൽകാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ബാറുകളിൽ മദ‍്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈൻസൻസുകാരുടെ ഉത്തരവാദിത്വമാണെന്നും സംസ്ഥാന സർക്കാരിന്‍റെ എക്സൈസ് നയം നവംബറിൽ എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ‍്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണെന്നും ഇത് കർശനമായി പാലിക്കാത്തതിലെ വീഴചയാണ് നെടുമ്പാശേരി വാഹനാപകടത്തിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.