മരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു

മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്
മരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു
Updated on

അടൂർ: അടൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു.ഇന്ന് വൈകിട്ട് നാല് മണിയോടെ അടൂർമണ്ണടി റോഡിൽ ചൂരക്കോട് കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

മണക്കാല തൂവയൂർ വടക്ക് ആശലയത്തിൽ മനു മോഹൻ (34) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മനുവിന്റെ ബൈക്കിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ മനു തൽക്ഷണം മരണമടയുകയായിരുന്നു.

സെയിൽസ് എക്‌സിക്യുട്ടീവായിരുന്നു മനുമോഹൻ. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: പ്രിയങ്ക. മക്കൾ: കീർത്തി, അർജുൻ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com