മന്ത്രി പി. രാജീവ് അടക്കമുളള സംഘത്തിന് കേന്ദ്ര സർക്കാർ യുഎസ് സന്ദർശനാനുമതി നിഷേധിച്ചു

അമെരിക്കയിലേക്ക് പോകുവാനുളള കാരണം കേന്ദ്രത്തെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
the center denies the american visit of the group including minister p. rajeev.
വ്യവസായ മന്ത്രി പി. രാജീവ്
Updated on

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അടക്കമുള്ള സംഘത്തിന്‍റെ അമെരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. അമെരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി (Kerala State Industrial Development Corporation - KSIDC) എംഡി എന്നിവർ ഉൾപ്പെടെ നാല് പേരാണ് അമെരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്‍റെ അനുമതി നേടിയത്.

ലെബനനിലുളള വ്യവസായ മന്ത്രി നേരിട്ട് അമെരിക്കയിലേക്ക് പോകാനാണ് അനുമതി നേടിയത്. എന്നാൽ, അമെരിക്കയിലേക്ക് പോകുവാനുളള കാരണം കേന്ദ്രത്തെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com