അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരനെ നേരിട്ട് വീട്ടിലെത്തി കണ്ടു
The Chief Minister called G. Sudhakaran on the phone
ജി. സുധാകരൻ
Updated on

ആലപ്പുഴ: ജി.സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സിപിഎം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി വിവരം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരനെ നേരിട്ട് വീട്ടിലെത്തി കണ്ടു. ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ വിളിച്ച വാർത്താസമ്മേളനം മാറ്റിവയ്പ്പിക്കാൻ സമ്മർദം ചെലുത്തിയതായാണ് വിവരം.

ഇതിന്‍റെ അവസാനവട്ട ശ്രമത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തതെന്നാണ് സൂചന. ബുധനാഴ്ച രാത്രി അടിയന്തര ആലപ്പുഴ ജില്ലാകമ്മിറ്റിയോഗവും വിളിച്ചിട്ടുണ്ട്.

സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളും മുതിർന്ന നേതാക്കളും സുധാകരന്‍റെ വീട്ടിലെത്തി അരമണിക്കൂറോളം ചർച്ച നടത്തി. എന്നാൽ ഇതുവരേ വിഷയത്തിൽ ജി.സുധാകരൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ച നടത്താനിരിക്കുന്ന വാർത്താസമ്മേളനം ഇതുവരേ റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com