ഫീസടയ്ക്കാൻ വൈകി; ഏഴാംക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു

ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്
symbolic image
symbolic image

തിരുവനന്തപുരം: സ്കൂൾ ഫീസടക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്‍റെ ക്രൂരത. വിവരം അന്വേഷിക്കാൻ പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ ''നല്ല തറയാണ്, കുഴപ്പമൊന്നുമില്ല'' എന്നു പ്രിൻസിപ്പൽ പരിഹസിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

സംഭവം പുറത്തുവന്നതോടെ പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാധിരാജ മാനെജ്മെന്‍റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനെജ്മെന്‍റ് വ്യക്തമാക്കി. കുട്ടിയെ ഇനി ആ സ്കൂളിലേക്ക് അയക്കില്ലെന്ന് പിതാവ് അറിയിച്ചു. ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com