സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

നിർണായക ക്യാബിനറ്റ് ബുധനാഴ്ച.
The CPI itself

പിണറായി വിജയൻ

Updated on

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: കേന്ദ്രവുമായി ഒപ്പിട്ട 'പിഎം ശ്രീ' പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിപിണറായി വിജയനും സിപഎമ്മും കിണഞ്ഞു ശ്രമിക്കുമ്പോൾ അതിനൊന്നും മുഖം കൊടുക്കാതെ സിപിഐ നേതൃത്വം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന് കരുത്തു കാട്ടാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന അവയി‌ലബിൾ സെകട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉണ്ടായത്. അതിനു ശേഷം പുറത്തിറങ്ങിയ സെക്രട്ടറി ബിനോയ് വിശ്വം ഇതു സംബന്ധിച്ച ചോദ്യത്തിന് 'ലാല്‍ സലാം' എന്നു മാത്രമാണ് പ്രതികരിച്ചത്.

പ്രശ്‌നം തീര്‍ക്കാന്‍ സിപിഐ ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പിഎം ശ്രീയില്‍ നിന്ന് പിന്മാറാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചാല്‍ വഴങ്ങും. ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയച്ചാല്‍ വിട്ടുവീഴ്ചക്ക് തയാറാകും. കേന്ദ്രത്തിന് അയക്കുന്ന കത്ത് പ്രസിദ്ധീകരിക്കണം. അവ അംഗീകരിച്ചാല്‍ എല്‍ഡിഎഫ് സമിതിയോടും മന്ത്രിസഭ ഉപസമിതിയോടും സഹകരിക്കും.

ചൊവ്വാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ബിനോയ് വിശ്വത്തെയും മന്ത്രി കെ. രാജനെയും വിളിച്ചിരുന്നു. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ബേബി ആവശ്യപ്പെട്ടതായാണ് വിവരം. പക്ഷേ, അവർ വഴങ്ങിയിട്ടില്ല. സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ തിരുവനന്തപുരത്തു തന്നെ ഉണ്ടാവണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യോഗം കഴിയും വരെ സെക്രട്ടേറിയറ്റിലേക്ക് ആരും പോകില്ല.

ബുധനാഴ്ച 10.30ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം വൈകിട്ട് 3.30ലേക്കു മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സമയമാറ്റം എന്നാണ് സൂചനകള്‍. അതിനിടെ, ബുധനാഴ്ച തളിപ്പറമ്പിലെ പരിപാടികള്‍ മാറ്റിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്തെത്തി.

സിപിഐ വകുപ്പിന്‍റെ യോഗത്തിൽ നിന്ന്

മുഖ്യമന്ത്രി ഇറങ്ങിപ്പോയി

കൊച്ചി: സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ വകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. നെല്ലു സംഭരണത്തിന് കർഷകർക്കുള്ള പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം ആലോചിക്കാൻ ഗസ്റ്റ് ഹൗസിലെ യോഗത്തിനെത്തിയ മുഖ്യമന്ത്രി അഞ്ചു മിനിറ്റിനകം ഇറങ്ങിപ്പോവുകയായിരുന്നു.

സിപിഐയുടെ രണ്ടു മന്ത്രിമാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും ഉദ്യോഗസ്ഥരുമടക്കമുളളവർ യോഗത്തിന് എത്തിയെങ്കിലും യോഗത്തിലേക്കു മില്ലുടമകളെ വിളിച്ചില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഇന്നു 4 മണിക്ക് തിരുവനന്തപുരത്ത് യോഗം നടത്താമെന്ന് സിപിഐ മന്ത്രിമാരടക്കമുളളവരെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഓഫ് ലൈനായി നടത്താനിരുന്ന യോഗമാണ് ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്തത്. പിഎം ശ്രീ പദ്ധതിയിൽ സിപിഐ പ്രകടിപ്പിച്ച പരസ്യമായ അതൃപ്തിക്കെതിരേ തന്‍റെ നിലപാടു പ്രകടിപ്പിക്കാനാണ് മുഖ്യമന്ത്രി ആ യോഗത്തിലെത്തി ഉടനടി ഇറങ്ങിപ്പോയതെന്നാണു സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com