തങ്കളത്ത് അമ്മയുടെ മൃതദേഹത്തിനരികെ മകൾ കാവലിരുന്നത് രണ്ട്‌ ദിവസത്തിലേറെ

മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കടുത്ത ദുർഗന്ധവും ഉയർന്നിരുന്നു. മൃതദേഹത്തിനു ചുറ്റും ചന്ദനത്തിരി കത്തിച്ചുവച്ച നിലയിലായിരുന്നു
തങ്കളത്ത് അമ്മയുടെ മൃതദേഹത്തിനരികെ മകൾ കാവലിരുന്നത് രണ്ട്‌ ദിവസത്തിലേറെ
Updated on

കോതമംഗലം: തങ്കളത്ത് അമ്മയുടെ മൃതദേഹത്തിനരികെ മകൾ കാവലിരുന്നത് രണ്ട്‌ ദിവസത്തിലേറെ. തിങ്കളാഴ്‌ച രാവിലെയാണ് വയോധികയുടെ മരണവിവരം പുറംലോകം അറിയുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തങ്കളത്തെ ഫ്ലാറ്റിൽ മകളോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന വെള്ളാപ്പിള്ളിൽ അമ്മിണി (65) ആണ് മരിച്ചത്. അമ്മിണി മരിച്ചവിവരം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മകൾ രജനി പരിചയക്കാരനെ അറിയിക്കുന്നത്. ഇന്ന് രാവിലെ ഇയാൾ എത്തിയപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കടുത്ത ദുർഗന്ധവും ഉയർന്നിരുന്നു. മൃതദേഹത്തിനു ചുറ്റും ചന്ദനത്തിരി കത്തിച്ചുവച്ച നിലയിലായിരുന്നു. അമ്മിണി വിവിധ രോഗങ്ങൾ മൂലം അവശതയിലായിരുന്നു.

രജനിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ട്. കുടുംബക്കാരുമായോ അയൽവാസികളുമായോ ഇവർ ബന്ധം പുലർത്തിയിരുന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണവും മൃതദേഹത്തിന്റെ പഴക്കവും മാനസിലാവൂ എന്ന് പോലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com