
ഇ.ടി. മുഹമ്മദ് ബഷീർ
കോഴിക്കോട്: പി.വി. അൻവർ ഒരു ഫാക്റ്ററാണെന്ന ബോധ്യം നിലമ്പൂർ തെരഞ്ഞെടുപ്പിൽ വന്നിട്ടുണ്ടെന്നും, അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് അൻവറിന്‍റെ പ്രവേശനം ചർച്ചയാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി.
"അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാക്കണമെന്നത് ന്യായമായ പൊളിറ്റിക്സാണ്. സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തേണ്ടത് ചർച്ചചെയ്യണം'', അദ്ദേഹം വ്യക്തമാക്കി.
അന്‍വര്‍ വോട്ടുപിടിച്ചല്ലോ. എല്ലാം പോസിറ്റീവ് ആയി കാണണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.