
പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം
കൊച്ചി: പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി മർദിച്ച് ഭർത്താവ്. അങ്കമാലി ഞാലൂക്കര സ്വദേശിയായ യുവതിയാണ് കഴിഞ്ഞ നാലു വർഷത്തോളമായി പീഡനം നേരിട്ടത്.
2020 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തുടർന്ന് 2021 ൽ ഇരുവർക്കും ഒരു മകൾ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി അയതിനാൽ യുവാവ് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് യുവതിയുടെ മൊഴിയെടുത്തു.
പെൺകുട്ടി ജനിച്ചത് യുവതിയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. യുവതിയെ അസഭ്യം പറഞ്ഞതായും, വീട്ടുപണികൾ ചെയ്യിന്നില്ലെന്നും, പീരിയഡ്സ് ആയില്ലെന്നു പറഞ്ഞും യുവാവ് ദേഹോപദ്രവം ചെയ്തതായും യുവതി നൽകിയ മൊഴിയിലുണ്ട്. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കും.