ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ അതനുസരിച്ച് പ്രവർത്തിക്കണം: മന്ത്രി പി. രാജീവ്

''ഗവർണർക്ക് അദ്ദേഹത്തിന്‍റെതായ പ്രത്യയശാസ്ത്ര നിലപാടുകൾ ഉണ്ടാകാം. എന്നാൽ, പൊതുപരിപാടികളെ പ്രചാരവേദിയായി ഉപയോഗിക്കുന്നത് ഭരണഘടനപരമായി തെറ്റാണ്''
The Governor, who holds a constitutional position, should be prepared to act accordingly: Minister P. Rajeev
വ്യവസായ മന്ത്രി പി. രാജീവ്

File

Updated on

തിരുവനന്തപുരം: ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ അതനുസരിച്ച് പ്രവർത്തിക്കാൻ തയാറാകണമെന്ന് മന്ത്രി പി. രാജീവ്. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ചതിന്‍റെ പേരിൽ പരിപാടിക്കിടെ മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

രാജ്ഭവൻ ഭരണഘടനാ പദവിയുളള സംവിധാനത്തിന്‍റെ ഭാഗമാണെന്നും അതുകൊണ്ട് അവിടെ നടക്കുന്ന ചടങ്ങിൽ ഭണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളുമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് അദ്ദേഹത്തിന്‍റെതായ പ്രത്യയശാസ്ത്ര നിലപാടുകൾ ഉണ്ടാകാം. അത് സ്വകാര്യമായി സൂക്ഷിക്കാനുളള പൂർണമായ അവകാശമുണ്ട്.

എന്നാൽ, പൊതുപരിപാടികളെ പ്രചാരവേദിയായി ഉപയോഗിക്കുന്നത് ഭരണഘടനപരമായി തെറ്റാണ്. രാജ്യത്തിന്‍റെ കാഴ്ചപ്പാടിന് എതിരാണ് അതെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com