മികച്ച യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കരുത്: ഹൈക്കോടതി

ടോൾ നൽകുന്ന യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം.
The High Court orally observed that tolls should not be collected if they cannot provide better travel facilities.

മികച്ച യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കരുത്: ഹൈക്കോടതി

Updated on

കൊച്ചി: ഗതാഗതക്കുരുക്കും റോഡിന്‍റെ ശോചനീയാവസ്ഥയും സംബന്ധിച്ച് സംസ്ഥാനത്തുടനീളം പരാതികൾ ഉയരുന്നതിനിടെ, ടോൾ പിരിവിനെതിരേ വിമർശനവുമായി ഹൈക്കോടതി. റോഡ് മോശമാണെങ്കിൽ ടോൾ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ചോദിച്ചു.

ടോൾ നൽകുന്ന യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു. മികച്ച യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാൻ പാടില്ലെന്നും കോടതി.

അടിപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മണ്ണുത്തി - ഇടപ്പളളി ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതിയാണ് ഉയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com