ശ്രീചിത്രയിലെ ശസ്ത്രക്രിയ മാറ്റി വച്ച സംഭവം; പ്രശ്നം പരിഹരിച്ചെന്ന് സുരേഷ് ഗോപി

ശസ്ത്രക്രിയാ ഉപകരണങ്ങളെത്തിക്കാനുളള നിയമപരമായ മാർഗങ്ങൾ ഉപയോഗിക്കുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
The incident of surgery being postponed at Sree Chitra; Suresh Gopi says the issue was resolved after discussions with the department heads

സുരേഷ് ഗോപി

file image

Updated on

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ വകുപ്പ് മേധാവികളുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രശ്നം പരിഹരിച്ചുവെന്നും മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുളള പ്രശ്നമല്ലെന്നും യോഗത്തിനു ശേഷം സുരേഷ് ഗോപി പറഞ്ഞു.

ശസ്ത്രക്രിയാ ഉപകരണങ്ങളെത്തിക്കാനുളള നിയമപരമായ മാർഗങ്ങൾ ഉപയോഗിക്കും. ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം കാണും. രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഉപകരണക്ഷാമത്തെ തുടർന്ന് ന്യൂറോ റേഡിയോളജി വിഭാഗത്തിലെ പത്തോളം പ്രധാന ശസ്ത്രക്രിയകളാണ് മാറ്റിയത്. തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് ന്യൂറോ റേഡിയോളജി വിഭാഗം ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു.

2023 നു ശേഷം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് ടെൻഡർ നൽകാത്തതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണമായത്.

ചികിത്സ തടസപ്പെടാതിരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ ഉപകരണങ്ങൾ വാങ്ങണമെന്ന ഡോക്റ്റർമാരുടെ നിലപാട് അധികാരികൾ അംഗീകരിച്ചിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com