ഫോണിന്‍റെ വെളിച്ചത്തിൽ കുട്ടിക്ക് സ്റ്റിച്ചിട്ട സംഭവം; പരാതിയില്ലെന്ന് കുടുംബം

മൊബൈലിന്‍റെ വെളിച്ചത്തിലായിരുന്നു 11 കാരന് പൂർണമായും തലയിൽ സ്റ്റിച്ചിട്ടത്.
the incident where the child was stitched in the light of the phone; the family will not proceed with the complaint
ഫോണിന്‍റെ വെളിച്ചത്തിൽ കുട്ടിയ്ക്ക് തുന്നലിട്ട സംഭവം; പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് കുടുംബം
Updated on

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച 11 കാരന് മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ തുന്നിലിട്ട സംഭവത്തിൽ, പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് കുട്ടിയുടെ അമ്മ സുരഭി.

ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നതായി സുരഭി വ്യക്തമാക്കി.

മൊബൈലിന്‍റെ വെളിച്ചത്തിലായിരുന്നു 11 കാരന് പൂർണമായും തലയിൽ സ്റ്റിച്ചിട്ടത്. കുട്ടിയുടെ അച്ഛനും അമ്മയും ചേർന്നാണ് മൊബൈൽ ടോർച്ച് തെളിച്ചുകൊടുത്തതും.

സ്റ്റിച്ചിടുന്ന ദൃശ്യങ്ങൾ പകർത്തിയത് താനാണെന്നും സുരഭി പറഞ്ഞു. എന്നാൽ ഇതിൽ കൂടുതൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നും കുടുംബം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com