
കൊച്ചി: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കീം റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്‍റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. കേരള സിലബസ് പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറയുക എന്ന സ്ഥിതിയുണ്ടായിരുന്നു. അത് മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.
മാധ്യമങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും, നിങ്ങൾ വലിയ സിഐടി കൾ ആണല്ലോ എന്നും മാധ്യമപ്രവർത്തകരെ വിമർശിച്ച് ബിന്ദു പറഞ്ഞു. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളതെന്നും ബിന്ദു കൂട്ടിച്ചേർത്തു.