അന്വേഷണസംഘം കലക്‌ടറുടെ മൊഴിയെടുക്കുന്നു

ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണർ എ. ഗീത ഐഎഎസാണ് കലക്‌ടറുടെ മൊഴിയെടുക്കുന്നത്.
the investigation team takes the statement of the collector
A. geetha IASfile
Updated on

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന്‍റെ മൊഴിയെടുക്കുന്നു. അന്വേഷണ ചുമതലയുള്ള ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണർ എ. ഗീത ഐഎഎസാണ് കണ്ണൂർ കലക്‌ട്രേറ്റിലെത്തി കലക്‌ടറുടെ മൊഴിയെടുക്കുന്നത്.

നവീൻ ബാബുവിന്‍റെ മരണത്തിലുളള അന്വേഷണത്തിൽ താൻ പൂർണമായും സഹകരിക്കുമെന്നും അ‌ ന്വേഷണ സംഘത്തോട് എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്നും കലക്‌ടർ അറിയിച്ചു.

നിലവിൽ കണ്ണൂര്‍ കലക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാനുള്ള സാധ്യത ഏറുകയാണ്. നവീന്‍റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്‍റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കലക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും എന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com