
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ചട്ടവിരുദ്ധമെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഇടനിലക്കാരുടെ വിളയാട്ടം. പൊതുജനത്തെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന ഉദ്യോഗസ്ഥരും അവർക്കു കൂട്ടുനിന്ന് പങ്കു പറ്റുന്ന ഏജന്‍റുമാരുമാണ് ഭൂരിഭാഗം ആർടി ഓഫിസുകളും സബ് ആർടി ഓഫിസുകളും ഭരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് റെയ്ഡിൽ വ്യക്തമായി.
ഡിജിറ്റൽ ഉപാധികൾ വഴിയും നേരിട്ടും ഉദ്യോഗസ്ഥരും ഏജന്‍റുമാരും നടത്തിയ നിരവധി കൈക്കൂലി ഇടപാടുകളാണ് റെയ്ഡിൽ വെളിപ്പെട്ടത്. നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസ് പരിസരത്ത് നിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ 49,300 രൂപ കണ്ടെത്തി. വൈക്കം ആർടി ഓഫിസിൽ ജനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
ഉച്ചയ്ക്കു ശേഷം കളക്‌ഷനുമായി വീട്ടില്‍ പോകാനിരുന്ന ഉദ്യോഗസ്ഥരും പരിശോധനയില്‍ പിടിക്കപ്പെട്ടു. കൊച്ചി കാക്കനാട് ഓഫിസിലെ വെഹിക്കിള്‍ ഇന്‍സ്പെക്റ്ററുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാടാണ്. പണം കൈമാറിയവരില്‍ വാഹന ഡീലര്‍മാരും ഡ്രൈവിങ് സ്കൂള്‍ ഉടമകളും ഉൾപ്പെടുന്നു.
ഇടുക്കി നെടുങ്കണ്ടത്തെ ആര്‍ടി ഓഫിസില്‍ ജോയിന്‍റ് ആര്‍ടിഒയുടെ യാത്രയയപ്പിനിടെയായിരുന്നു വിജിലന്‍സ് എത്തിയത്. രാത്രി പത്ത് മണിയോടെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ പതിനാല് ജീവനക്കാരും നാല് ഏജന്‍റുമാരും അവിടെയുണ്ടായിരുന്നു. ഇവരിൽ നിന്ന് 6,66,000 പിടിച്ചെടുത്തു. തിരുവനന്തപുരം ആർടി ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 16,400 രൂപ കൈപ്പറ്റി. വർക്കല സബ് ആർടിഒയിലെ രണ്ട് ഉദ്യോഗസ്ഥർ 82,203 രൂപ ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങി.
കൊടുവള്ളി സബ് ആർടിഒയിൽ ഉദ്യോഗസ്ഥരും ഏജന്‍റുമാരുമായി 2,15,295 രൂപയുടെ ഗുഗിൾപേ ഇടപാടാണ് നടന്നത്. വെള്ളരിക്കുണ്ട് സബ് ആർടിഒയിൽ ഏജന്‍റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 2,66,300 രൂപ ഗൂഗിൾപേ വഴി കൈമാറിയെന്നും വിജിലൻസ് റെയ്ഡിൽ തെളിഞ്ഞിട്ടുണ്ട്.