കേറി കൊളുത്തിയ മത്തി വില കുത്തനെ താഴേക്ക്: കിലോയ്ക്ക് 400 ൽ നിന്നും 15 ലേക്ക്

ഒരു കിലോഗ്രാം മത്തി 15 രൂപയ്ക്കാണ് ചെല്ലാനം ഹാർബറിൽ നിന്നും മൊത്ത ഏജൻസികൾ എടുത്തത്.
The price of dried sardines has dropped sharply: from 400 to 15 per kg.
മത്തി വില കുറഞ്ഞു
Updated on

കിലോയ്ക്ക് 400 കടന്ന മത്തിക്ക് കുത്തനെ വിലയിടിഞ്ഞ് 15 രൂപയായി കുറഞ്ഞു. വളളക്കാർ കാത്ത് കാത്തിരുന്ന് നിറയെ മത്തി കിട്ടിയപ്പോൾ വിലയാണെങ്കിൽ കുറഞ്ഞു. ചെല്ലാനം ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയാണ് വിലയിടിവ് കാരണം ദുരിതത്തിലാക്കിയത്. മൂന്ന് മാസം മുൻപ് 400 രൂപവരെ വിലയാണ് ഉയർന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു കിലോഗ്രാം മത്തി 15 രൂപയ്ക്കാണ് ചെല്ലാനം ഹാർബറിൽ നിന്നും മൊത്ത ഏജൻസികൾ എടുത്തത്.

അമിതമായി മത്തി വള്ളക്കാർക്ക് ലഭിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കു മത്തിയെടുക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഉണക്കിപൊടിക്കുന്ന മീൻതീറ്റ നിർമാണ കമ്പനിയിൽ നിന്നുള്ള കവചിത ലോറികൾ ഒട്ടേറെയാണ് ഹാർബറിൽ നിരയായി കിടക്കുന്നത്. മത്സ്യബന്ധന വള്ളങ്ങൾക്കു സുലഭമായി ലഭിക്കുന്ന മത്തിക്ക് ഹാർബറിൽ കിലോഗ്രാമിനു തുച്ഛമായ വിലയ്ക്കു വിറ്റഴിയുമ്പോൾ പൊതുമാർക്കറ്റുകളിലും മീൻ കടകളിലും കിലോഗ്രാമിനു 100 മുതൽ 150 രൂപവരെ വില ഈടാക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com