സംസ്ഥാന ബജറ്റ് ലോഗോയിൽ ‌ രൂപയുടെ ചിഹ്നം '₹' ഒഴിവാക്കി: എം.കെ. സ്റ്റാലിൻ

വിഷയത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
the rupee symbol '₹' has been removed from the state budget logo: mk stalin

സംസ്ഥാന ബജറ്റ് ലോഗോയിൽ ‌ രൂപയുടെ ചിഹ്നം '₹' ഒഴിവാക്കി

Updated on

തമിഴ്നാട്: തമിഴ്നാട് സംസ്ഥാന ബജറ്റിന്‍റെ ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി സർക്കാർ. '₹' ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രു' എന്ന ചിഹ്നമാണ് ലോഗോയിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ബജറ്റ് ലോഗോയിൽ മാറ്റം സംഭവിച്ചത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ സര്‍ക്കാര്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റമെന്നത് ശ്രദ്ധേയമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കേന്ദ്രത്തിന്‍റെ ത്രിഭാഷാ നയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. വെള്ളിയാഴ്ചയാണ്. 2025 - 26 വര്‍ഷത്തേക്കുള്ള ബജറ്റ് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com