വൈദ്യുതി സബ്‌സിഡി പോലും ഇല്ലാതാക്കി സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു; എൻഡിഎ

ഭൂമിക്കും കെട്ടിടത്തിനും വെള്ളത്തിനും വൈദ്യുതിക്കും അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയിലും കേരളത്തിൽ വർധനവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
വൈദ്യുതി സബ്‌സിഡി പോലും ഇല്ലാതാക്കി സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു; എൻഡിഎ

കോട്ടയം: വൈദ്യുതി ചാർജ് വർധനവിനെതിരെ എൻഡിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സ്റ്റാർ ജങ്ഷനിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. കേരളത്തിൽ ജനങ്ങളെ കോള്ളയടിക്കുന്ന സർക്കാരാണുള്ളതെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ. ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഭൂമിക്കും കെട്ടിടത്തിനും വെള്ളത്തിനും വൈദ്യുതിക്കും അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയിലും കേരളത്തിൽ വർധനവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം വരും ദിവസങ്ങളിൽ ഉണ്ടാകും, കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം എൻഡിഎ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ അധ്യക്ഷത വഹിച്ചു. ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ്‌ ടി.എൻ ഹരികുമാർ, ബിജെപി മധ്യ മേഖല സെക്രട്ടറി കൃഷ്ണകുമാർ നീറിക്കാട്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, ആർഎൽജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അജിത് കളപുരയ്‌ക്കൽ, ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി. അനിൽകുമാർ, ഷാജി ശ്രീ ശിവം, ജില്ലാ സെക്രട്ടറി കെ.പി സന്തോഷ്‌, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റെജിമോൻ, സജീഷ് മണലേൽ, എൽജെപി ജില്ലാ സെക്രട്ടറി ബാബുരാജ് പങ്ങട, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുഭാഷ്, മുതിർന്ന നേതാവ് പി.കെ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ ട്രഷറർ ശ്രീജിത് കൃഷ്ണൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ശാന്തി മുരളി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ ജയപ്രകാശ് വാകത്താനം, കോട്ടയം മണ്ഡലം പ്രസിഡന്റ്‌ അരുൺ മൂലേടം, പാലാ മണ്ഡലം പ്രസിഡന്റ്‌ പി.ഡി ബിനീഷ്, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌, മാടപ്പളി മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജിഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com