
മന്ത്രി വീണാ ജോർജ്, ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ നിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞ 12 ലക്ഷം രൂപ വില വരുന്ന ടിഷ്യൂ മോസിലേറ്റർ എന്ന് ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്‍റെ പരിശോധനയിലാണ് യുറോളജി ഭാഗത്തിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഉപകരണത്തിന്‍റെ ചെറിയൊരു ഭാഗം കാണാതായെന്ന്, ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്‌ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വകുപ്പുതല അന്വേഷണവും ശുപാർശചെയ്തിരുന്നു. ഉപകരണം തിയേറ്ററിലുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാതെയായിരുന്നു വിദഗ്‌ധസമിതി റിപ്പോർട്ട് നൽകിയിരുന്നത്.