The trial court will consider the actress attack case again on Wednesday

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും

സമയം അനുവദിച്ചാൽ ഏതാനും ദിവസങ്ങൾ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും.
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേസിന്‍റെ അന്തിമ വാദം മുൻപേ പൂർത്തിയായിരുന്നു. എന്നാൽ പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യമാണ് ബുധനാഴ്ച കോടതി പരിഗണിക്കുക. സമയം അനുവദിച്ചാൽ ഏതാനും ദിവസങ്ങൾ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും.

ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതി തീരുമാനിക്കുക.

logo
Metro Vaartha
www.metrovaartha.com