മാനന്തവാടിയിൽ കടുവ കൊലപ്പെടുത്തിയ രാധ, ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു

മിന്നു മണി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Radha, Minnu Mani
രാധ, മിന്നു മണി
Updated on

വയനാട്: മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തന്‍റെ അമ്മാവന്‍റ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന് താരം ഫെയ്സ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തി.

കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനം വകുപ്പ് വാച്ചറായ അച്ചപ്പന്‍റെ ഭാര്യ രാധ (45) യാണ് മരിച്ചത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് രാധയ്ക്കുനേരെ കടുവയുടെ ആക്രമണം ഉണ്ടായത്.

ഫെയ്സ്ബുക് പോസ്റ്റ്

വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എന്‍റെ അമ്മാവന്‍റെ ഭാര്യയാണ്.... അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.... ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി....

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com