മെഗാ സീരിയൽ നിരോധിക്കണമെന്ന മുൻ നിലപാട് തളളി വനിതാ കമ്മിഷൻ

2017-18 കാലയളവിലെ റിപ്പോർട്ടാണ് പുറത്ത് വന്നത്.
The women's commission rejected its previous position of banning mega serials
പി. സതീദേവി
Updated on

മെഗാ സീരിയലുകൾ നിരോധിക്കണമെന്ന മുൻ നിലപാട് തളളി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. 2017-18 കാലയളവിലെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എപ്പിസോഡുകൾ 20 മുതൽ 30 വരെയാക്കി ചുരുക്കണമെന്നായിരുന്നു അഭിപ്രായം സീരിയലുകളിൽ സെൻസറിങ് വേണമെന്ന് മാത്രമാണ് നിലവിലെ അഭിപ്രായം.

സീരിയൽ മേഖലയിൽ നിന്നും ഉയർന്ന പരാതിയിൽ നിന്നാണ് ഈ തീരുമാനം എടുത്തതെന്നും പി. സതീദേവി വ്യക്തമാക്കി. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ‌ ഇടപെടുക മാത്രമാണ് ചെയ്യുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു. സീരിയലുകളിലൂടെ തെറ്റായ സന്ദേശം സമൂഹത്തിൽ ഉയരുന്നുണ്ടെന്നും പി. സതീദേവി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com