കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ മരിച്ചു

ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല
കെ.ഒ. ജോസഫ്
കെ.ഒ. ജോസഫ്
Updated on

കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ്(75) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ് എന്ന അഭിലാഷ് കുഞ്ഞേട്ടൻ.

ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ

എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് നിർമാണത്തിലുള്ള സുഹൃത്തിന്റെ തിയേറ്ററിലെത്തിയ ജോസഫ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com