സർക്കാർ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; സൈബർ സെൽ അന്വേഷണം ആരംഭിച്ചു

ചോര്‍ന്നത് തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങൾ
Theatre visuals leaked on porn sites

തിയേറ്ററിലെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ

Updated on

തിരുവനന്തപുരം : സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ. തിയേറ്ററിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്‍ഡിസി അറിയിച്ചു.

തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചത്.

പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കിൽ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തിയറ്ററിലെത്തിയവരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൈറ്റുകളിൽ എത്തിയത് വളരെ ഗുരുതരമായ കാര്യമായിട്ടാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പോണ്‍ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്. ദൃശ്യങ്ങളിൽ കെഎസ്‍എഫ്‍ഡിസുടെ ലോഗോ അടക്കമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com