
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
തൃശൂർ: തൃശൂർ പൂരത്തിലെ നിറസാന്നിധ‍്യമായിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ പൂരത്തിനില്ലെന്ന് വ‍്യക്തമാക്കി തെച്ചിക്കോട്ടുകാവ് ദേവസ്വം.
ആന വരുമ്പോൾ ജനത്തിരക്ക് കൂടുന്നതും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കണക്കിലെടുത്താണ് പൂരത്തിൽ നിന്നു രാമചന്ദ്രനെ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം അറിയിച്ചു.
കഴിഞ്ഞ തവണ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് രാമചന്ദ്രനായിരുന്നു. അതേസമയം നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റി നിർത്തിയിരുന്നു.