ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും

രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും
Thechikottukavu Ramachandran
Thechikottukavu Ramachandran
Updated on

തൃശൂർ: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.

രാമചന്ദ്രൻ പൂരം നാളിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com