
പാലക്കാട്: പാലക്കാട് ചെറുപ്പുളശേരിയിൽ ബെവികോ ഔട്ട്ലെറ്റിൽ കവർച്ച. 40 ലധികം മദ്യകുപ്പികളും 20000 രൂപയും മോഷണം പോയി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. തറയിൽ നിന്നും രക്തക്കറ കണ്ടെത്തയിട്ടുണ്ട്. ഇത് മോഷ്ടാവിന്‍റേതാണെന്നാണ് നിഗമനം.