തൃശൂരിൽ ഡോക്‌ടറുടെ വീട്ടിൽ മോഷണം; 17 പവൻ സ്വർണം കവർന്നു, സിസിടിവികൾ നശിപ്പിച്ചു

സംഭവത്തിൽ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
theft at doctor home thrissur
തൃശൂരിൽ ഡോക്‌ടറുടെ വീട്ടിൽ മോഷണം

തൃശൂർ: നഗര പരിധിയിൽ ഡോക്‌ടറുടെ വീട്ടിൽ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടിൽ നിന്നാണ് 17 പവനോളം സ്വർണം കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

മകന്‍റെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡോക്‌ടറും കുടുംബവും ഒരു മാസത്തോളമായി വിദേശത്തായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്‍റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നാണ് വിവരം. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമാലയും രത്‌നം പതിപ്പിച്ച മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.

സംഭവത്തിൽ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com