പൂജപ്പുര പൊലീസ് കാന്‍റീനിൽ മോഷണം; കവർന്നത് നാല് ലക്ഷം രൂപ

സ്ഥലത്തെ ക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
Theft at Poojappura police canteen; Rs. 4 lakh stolen

പൂജപ്പുര പൊലീസ് കാന്‍റീനിൽ മോഷണം; കവർന്നത് നാല് ലക്ഷം രൂപ

file image

Updated on

തിരുവനന്തപുരം: പൂജപ്പുര പൊലീസ് കാന്‍റീനിൽ മോഷണം. പൂജപ്പുര സെൻട്രൽ ജയിലിന്‍റെ ഭാഗമായുളള കഫ്റ്റീരിയയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. ട്രഷറിയിൽ അടയ്ക്കാൻ വച്ചിരുന്ന മൂന്ന് ദിവസത്തെ പണമാണ് മോഷണം പോയത്. തടവുകാർ‌ ഉൾപ്പെടെയുളളവരാണ് ഇവിടെ ജോലി ചെയ്യുന്നത്.

സ്ഥലത്തെ ക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ കാന്‍റീൻ തുറക്കാൻ എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം ഓഫിസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com